ഡൽഹിയിൽ ആലുവ സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബുധന്‍, 20 ജൂലൈ 2016 (17:40 IST)
ഡല്‍ഹിയിലെ മയൂർ വിഹാറിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലുവ സ്വദേശി വിജയകുമാറി(70)നെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മയൂർ വിഹാറിലെ സമാചാർ അപാർട്ട്മെൻറിലായിരുന്നു സംഭവം നടന്നത്. കവർച്ച ശ്രമം ചെറുത്തതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് സംശയിക്കുന്നു.
 
ആഴ്ചകൾക്ക് മുമ്പായിരുന്നു മയൂർ വിഹാറിൽ മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് സ്വദേശിയായ ബാലനെ  തല്ലിക്കൊന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക