‘മേക് ഇന്‍ ഇന്ത്യ പദ്ധതി’ യ്ക്കെതിരെ സിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിന്
വെള്ളി, 3 ജൂലൈ 2015 (19:00 IST)
‘മേക് ഇന്‍ ഇന്ത്യ പദ്ധതി’യ്ക്കെതിരെ സിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. പദ്ധതി വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നിയന്ത്രണമില്ലാതെ രാജ്യത്തേക്ക് ഒഴുകാനുദ്ദേശിച്ചുള്ളതാണെന്നും ഇത് വ്യവസായിക തകര്‍ച്ചക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം നടത്തുക. ചണ്ഡിഗഢില്‍ നടന്ന പാര്‍ട്ടിയുടെ ത്രിദിന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഇതുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമം, വര്‍ഗീയത, ലളിത് മോഡി- സുഷമാസ്വരാജ് വിഷയങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാക്ം സമരം. സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളി സംഘടനകളുടെ ദേശവ്യാപക പണിമുടക്കിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു.
സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എല്‍) പാര്‍ട്ടികള്‍ മുന്നണിയായി ബിഹാര്‍ ലജിസ്ളേറ്റിവ് കൗണ്‍സിലിലേക്ക് 16 സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച കൗണ്‍സില്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഐക്യം തുടരാനാകുമെന്നും ഇടതു ജനാധിപത്യ ബദലായി മുന്നേറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.