പ്ലീസ് ഒരുകഷ്ണം ചിക്കനെങ്കിലും തരുമോ?

ബുധന്‍, 1 ഏപ്രില്‍ 2015 (14:55 IST)
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നത് ഒരു മലയാള പഴമൊഴിയാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ പുലികളും, കടുവകളും, സിംഹങ്ങളുമെല്ലാം ഇപ്പോള്‍ പുല്ലല്ല ചിക്കന്‍ തിന്ന് ജീവിക്കാനുള്ള കഠിനമായ പരിശീലനത്തിലാണ്.  മഹാരാഷ്‌ട്രയിലെ ഗോവധ നിരോധന നിയമം നിലവില്‍ വന്നതാണ്‌ പാവം മൃഗങ്ങളുടെയും അന്നം മുട്ടിച്ചത്‌.

രക്‌തമുള്ള മാംസഭക്ഷണമാണ് ഇത്തരം മൃഗങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. എന്നാല്‍ മുംബൈയില്‍ കിട്ടുന്ന ബ്രോയിലര്‍ ചിക്കനാണ്‌ മാംസാഹാരികളായ ഈ മൃഗങ്ങള്‍ക്ക്‌ ഇപ്പോള്‍ നല്‍കുന്നത്‌. പൊതുവെ കഴുകന്‍ പോലുള്ള മാംസഭുക്കുകളായ പക്ഷികള്‍ക്കാണ്‌ കോഴി ഇറച്ചി നല്‍കുന്നത്‌. കടുവയ്‌ക്കും, പുലിക്കും, സിംഹത്തിനുമെല്ലാം പോത്തിറച്ചിയും, മാട്ടിറച്ചിയുമാണ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ ഗോവധ നിരോധന നിയമം കാരണം ഇപ്പോള്‍കോഴി ഇറച്ചി മാത്രമാണ്‌ ഇവയക്ക്‌ കിട്ടുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക