ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി; അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അനുമതി നല്‍കി. ചവാനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ വീണ്ടും അനുമതി തേടി സിബിഐയാണ് ഗവര്‍ണറെ സമീപിച്ചത്.
കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കും അവരുടെ കുടുംബത്തിനും വിമുക്ത ഭടന്മാര്‍ക്കുമായി അനുവദിച്ചതായിരുന്നു ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ഫ്‌ളാറ്റുകള്‍. ഇത് അനധികൃതമായി ബന്ധുക്കള്‍ക്ക് വേണ്ടി കൈവശപ്പെടുത്തിയെന്നതായിരുന്നു ചവാനെതിരെയുള്ള കേസിനാധാരം. കൂടാതെ ഫ്ലാറ്റുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്നും ചവാനെതിരെ ആരോപണമുയര്‍ന്നു.
2010ലാണ് ആദര്‍ശ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അശോക് ചവാന്‍ രാജിവെച്ചത്.