320 കോടി രൂപയുടെ മാഗി നൂഡില്‍സ് നെസ്ലെ കത്തിച്ച് കളയും
അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെയും അജിനാമോട്ടെയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ച മാഗി ന്യൂഡില്‍സ് കത്തിച്ചുകളയാന്‍ ഉത്പാദകരായ നെസ്ലെ ഇന്ത്യ തീരുമാനിച്ചു. കൈവശമുള്ള 320 കൊടി രൂപ വിലമതിക്കുന്ന നൂഡില്‍സുകളാണ് നെസ്ലെ കത്തിച്ചുകളയുക. അഞ്ചു സിമന്റു ഫാക്‌ടറികളിലെ ഫര്‍ണസില്‍ ഇട്ടാകും കത്തിച്ചുകളയുക. ഹരിയാനയിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന 27,420 ടണ്‍ മാഗിയാണ് ഇത്തരത്തില്‍ കത്തിച്ചുകളയുക.
മാഗിക്ക് എട്ടു ഫാക്‌ടറികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് മാഗി ന്യൂഡില്‍സ് ഉത്‌പാദിപ്പിക്കുന്നത്. വെയര്‍ ഹൗസുകളില്‍ 210 കോടിയുടെ ന്യൂഡില്‍സും വിപണിയില്‍ ഏകദേശം 110 കോടിയുടെ ന്യൂഡില്‍സും ഉണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഉപഭോക്‌താക്കളുടെ വിശ്വാസ്യതയാണ് വലുതെന്ന് നെസ്‌ലെ എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ലുക ഫിചെറ പറഞ്ഞു.