കോടതി പറഞ്ഞു 'ലൈംഗിക ശേഷിയുള്ളവര്‍ പെണ്ണ് കെട്ടിയാല്‍ മതി'
വെള്ളി, 29 ഓഗസ്റ്റ് 2014 (13:48 IST)
കോടതിയുടെ ഒരു വിധിയെ, എണ്ണിയാലൊടുങ്ങാത്ത കേസുകള്‍ പല രീതിയിലും തരത്തിലുമുള്ള വിധി പറച്ചിലുകള്‍ അങ്ങനെ ഒരു ഘട്ടത്തില്‍ മദ്രാസ് ഹൈക്കോടതിയും ഒരു വിധി പറഞ്ഞു. വിവാഹത്തിന് മുമ്പ് വധു വരന്മാര്‍ ലൈംഗിക ശേഷി ഇല്ലാത്തവരല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്.
ലൈംഗിക ശേഷി ഇല്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് ഒട്ടേറെ വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധനയിലൂടെ ഉറപ്പ് വരുത്തിയാല്‍ വിവാഹമോചനം തടയാമെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹ നിയമങ്ങള്‍ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണമെന്നും കോടതി പറഞ്ഞു. സ്റ്റിസ് എന്‍ കിരുബകരന്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ നിയമം ഉണ്ടാക്കുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കാന്‍ കേന്ദ്രത്തോടും കോടതി നിര്‍ദ്ദേശിച്ചു.
തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ഭര്‍ത്താവിന് ലൈംഗിക ശേഷി ഇല്ലെന്ന് കാട്ടി നല്‍കിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മധുര ബഞ്ചിന്റെ നിരീക്ഷണം. തനിയ്ക്ക് ലൈംഗിക ശേഷിയില്ലെന്ന പരിശോധന ഫലമില്ലാതെ വിവാഹമോചനഹര്‍ജി നല്‍കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.