മധ്യപ്രദേശില്‍ രണ്ടു ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലാണ് പ്രധാനമന്ത്രി തന്റെ വേദന പങ്കു വെച്ചത്. രണ്ട് ട്രെയിന്‍ അപകടങ്ങളിലായി 27 പേര് കൊല്ലപ്പെട്ടിരുന്നു. അപകടം നടന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.