മദ്യപാനം മൗലിക അവകാശമാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ചൊവ്വ, 30 ജൂണ്‍ 2015 (09:50 IST)
മദ്യപാനം മൗലിക അവകാശമാണെന്ന മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗറിന്റെ പ്രസ്താവന വിവാദമാകുന്നു. മദ്യപാനം അവകാശം മാത്രമല്ല അഭിമാനത്തിന്റെ പ്രതീകം കൂടിയാണെന്നാണ് ബാബുലാലിന്റെ പ്രതികരണം. ഭോപ്പാലില്‍ മദ്യവില്‍പ്പനയുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

മദ്യം ഉപയോഗിക്കു ന്നതുകൊണ്ട് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ലെന്നും. അത് ഉപയോഗിക്കുന്നവരുടെ സുബോധം നഷ്ടപ്പെടുന്നത് എങ്ങിനെ കുറ്റകൃത്യമാകുമെന്നും ബാബുലാല്‍ ചോദിക്കുന്നു. ഒരു വ്യക്തിക്ക് അവന് സ്വയം നിയന്ത്രിക്കാവുന്ന പരിധിയില്‍ മദ്യം ഉപയോഗിക്കാം. അമിതമായി മദ്യപിക്കുന്നില്ലെങ്കില്‍ അത് ഒരുവന്റെ മൗലിക അവകാശം തന്നെയാണ്. ഇക്കാലഘട്ടത്തില്‍ മദ്യപാനം ഒരു അഭിമാന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക