മദ്യപിച്ച് ലെക്കുകെട്ട് പൊലീസിനു നേരെ അക്രമവും അസഭ്യ വര്‍ഷവും; ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും ബംഗളൂരുവില്‍ അറസ്‌റ്റില്‍ - യുവതിയെ പിടികൂടിയത് നാടകീയമായി
വ്യാഴം, 30 ജൂണ്‍ 2016 (20:56 IST)
മദ്യപിച്ച് ലക്കുകെട്ട് പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌ത കേസില്‍ മലയാളിയും ആഫ്രിക്കന്‍ കാമുകിയും ബംഗളൂരുവില്‍ അറസ്‌റ്റില്‍. ഉഗാണ്ട സ്വദേശിനി മരിയ നാംപില (24) കോഴിക്കോട് സ്വദേശി യേശുദാസ് പുത്തന്‍പാറയുമാണ് (25) ഉപാര്‍പോട്ട് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്‌ച മദ്യപിച്ച് ലക്കുകെട്ട് മജസിറ്റിക് നാഷ്‌ണല്‍ മാര്‍ക്കറ്റില്‍ ഇരുവരും മദ്യപിച്ച് എത്തുകയായിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിനിടെ വ്യാപാരികളെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്‌തതോടെ വനിതാ പൊലീസെത്തി യുവതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മരിയ പൊലീസിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഈ സമയം പൊലീസിന്റെ ഇടപെടല്‍ തടയാനും എതിര്‍ക്കാനുമാണ് യേശുദാസ് ശ്രമിച്ചത്. പിന്നീട് വ്യാപാരികളുടെ സഹായത്തോടെ പുതപ്പ് പിന്നില്‍ നിന്ന് ഇട്ട് മുഖം മറച്ചാണ് യുവതിയെ കീഴ്‌പ്പെടുത്തിയത്.
ഇരുവരും ലഹരി മരുന്നിന് അടിമയാണെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മരിയ യേശുദാസിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ ഉഗാണ്ടന്‍ എംബസി പൊലീസിനോട് വിശദീകരണം ചോദിച്ചു. പൊലീസിന്റെ ഇടപെടല്‍ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യേശുദാസിനെതിരെയുള്ള കേസ്.