അഴിമതി ആരോപണങ്ങളെച്ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനിടെ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. മധ്യപ്രദേശില്‍ നിന്നുള്ള സിറ്റിങ് എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. എന്നാൽ ലളിത് മോഡി വിവാദം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തേ തുടര്‍ന്ന് രാജ്യക്ഷഭ രണ്ടുതവണ നിര്‍ത്തിവച്ചു.
ലളിത് മോഡി വിഷയവും വ്യാപം അഴിമതിയും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തുടങ്ങിയപ്പോള്‍ തന്നെ കടുത്ത ബഹളം തുടങ്ങി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മയാണ് ലളിത് മോഡിയെ നാടുവിടാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് ആരോപണമുന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
ലളിത് മോഡിക്ക് സഹായം ചെയ്തുകൊടുത്ത മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ രാജ്യസഭ ഉച്ചക്ക് 12 വരെ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനേ തുടര്‍ന്ന് ലോക്‌സഭ പന്ത്രണ്ടര വരെ വീണ്ടും നിര്‍ത്തിവെച്ചു. ബഹളം തുടര്‍ന്നാല്‍ സഭ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുമെന്നാണ് സൂചനകള്‍.