അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പാവപ്പെട്ടവരെ നരേന്ദ്രമോദിസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി.

ചൊവ്വ, 8 മാര്‍ച്ച് 2016 (10:19 IST)
അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പാവപ്പെട്ടവരെയും ദുര്‍ബലരെയും മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഛത്തീസ്ഗഢിലെ ബസ്തര്‍ പ്രദേശത്തെ ആദിവാസികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വിമർശനം.

പാവപ്പെട്ട ജനങ്ങ‌ൾ അവരുടെ അവകാശവാദങ്ങ‌ൾക്കു വേണ്ടിയാണ് പോരാടുന്നത്. തങ്ങ‌ളുടെ ആവശ്യങ്ങ‌ൾക്കു വേണ്ടി പോരാടുന്ന ജനങ്ങ‌ളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നതുകൊണ്ട് രാജ്യത്തിനു പ്രയോജനമുണ്ടാകില്ല. അവരെ അടിച്ചമർത്താനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ അറിയിച്ചു. അവകാശവാദങ്ങ‌ൾക്കു വേണ്ടി പോരാടുന്ന ദുർബലരെ അടിച്ചമർത്തുന്നതുകൊണ്ട് ആർക്കും മെച്ചമുണ്ടാകില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 
 പ്രധാന മന്ത്രി തന്നെ വ്യക്തിപരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ദിവസേന അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നും മോദി കൂടിക്കാഴ്ചക്കുശേഷം അറിയിച്ചു. ബി ജെ പി പ്രവർത്തകർക്കും മോദിക്കും അവർ ആഗ്രഹിക്കുന്നത്ര തന്നെ അധിക്ഷേപിക്കാം എന്നാൽ പാവപ്പെട്ടവരെ അടിച്ചമർത്തരുത്. പ്രായം കൂടിയാലും ചിലർക്ക് പക്വത ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രി ലോക്സഭയിൽ പറഞ്ഞതിന്റെ മറുപടിയായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ അറിയിപ്പ്.
 
.

വെബ്ദുനിയ വായിക്കുക