പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു തിന്നു!

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:05 IST)
പുള്ളിപ്പുലിയെ കൊന്ന്‌ കറിവെച്ച്‌ തിന്നു. സംഭവം വിശാഖപട്ടണത്തെ ശ്രീക്കുളം ജില്ലയിലെ സറവക്കോട്ട മണ്ഡലിലെ കോവിരി ഗ്രാമത്തിലാണ്‌. പക്ഷേ മാംസത്തിന്റെ പേരില്‍ നടന്ന തര്‍ക്കം സംഘട്ടനത്തിലെത്തിയതോടെ പണി പാളി. 
 
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എം ശ്രീനിവാസന്‍, എസ്‌ ഗോവിന്ദന്‍, ബി സിംഹാചലം എന്നിവരാണ്‌ പിടിയിലായത്‌. വൈദ്യുതി വേലിയില്‍ ഷോക്കടിപ്പിച്ചാണ്‌ പുലിയെ കൊന്നത്‌. പിന്നീട്‌ അവശിഷ്‌ടങ്ങള്‍ വയലില്‍ കുഴിച്ചിട്ടു. ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ പരിശോധനയില്‍ പുലിയുടെ തല കണ്ടെത്തി. പുലിയുടെ ശരീരഭാഗങ്ങള്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി അയച്ചു‌.
 
കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ്‌ ലഭിക്കും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക