നിയമപോരാട്ടം തുടരും: അര്പ്പുത അമ്മാള്‍
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ കടുത്ത ദു:ഖമുണ്ടെന്ന് പേരറിവാളന്റെ അമ്മ അര്പ്പുത അമ്മാള്‍ പറഞ്ഞു.
വധക്കേസില്‍ തന്റെ മകന് പേരറിവാളന് കുറ്റക്കാരനല്ലെന്നും വിധിവന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്പ്പുത അമ്മാള്‍ പൊട്ടിക്കരഞ്ഞ്കൊണ്ട് പറഞ്ഞു. നിരപരാധിയായ തന്റെ മകനെ രക്ഷിക്കാവന് നിയമപോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
23 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി നേരത്തെ ഇളവ് ചെയ്തിരുന്നു.