അമ്മയെ ഒരു നോക്ക് കാണണം: കോലിയുടെ അന്ത്യാഭിലാഷം

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:06 IST)
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട   നിതാരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ അന്ത്യഭിലാഷം മീററ്റ് ജയില്‍ അധികൃതര്‍ നിറവേറ്റി.അവസാനമായി തന്റെ അമ്മയെ കാണണമെന്നായിരുന്നു കോഹ്ലിയുടെ അന്ത്യഭിലാഷം.

ഇതിനായി ഉത്തരാഖഗണ്ഡിലെ അല്‍മോറ പട്ടണത്തിനടുത്ത് മാന്‍ഗൃഖ്‌ലാല്‍ ഗ്രാമത്തില്‍ താമസിക്കുന്ന കോഹ്ലിയുടെ 68 കാരിയായ അമ്മ ക്രാന്തി കോഹ്ലിയെ ജയില്‍ അധികൃതര്‍ മീററ്റിലെ ജയിലില്‍ എത്തിച്ചു.എട്ട് വര്‍ഷത്തിന് ശേഷമാണ് കോഹ്ലി അമ്മയെ കാണുന്നത്. അമ്മയും കോഹ്ലിയും തമ്മിലുള്ള കൂടികാഴ്ച 45 മിനിറ്റോളം നീണ്ടു.

കേസിലെ മറ്റൊരു പ്രതിയായ മൊഹീന്ദര്‍ സിംഗിന് വധശിക്ഷ നല്‍കുന്നില്ലെങ്കില്‍ തന്റെ മകനേയും വധ  ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന്  ക്രാന്തി കോഹ്ലി പറഞ്ഞു.ഇന്നായിരുന്നു സുരീന്ദര്‍ കോലിയെ വധ ശിക്ഷ നടത്താനിരുന്നത്. എന്നാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

നോയിഡ സെക്ടര്‍ 31-ന് സമീപമുള്ള നിതാരി ഗ്രാമത്തിലാണ് കേസിനാസ്പതമായ  കൂട്ടക്കുരുതി നടന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കൊന്ന്, ശരീരഭാഗങ്ങള്‍ മുറിച്ച് ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീട് അവ വീടിന് പിന്നിലുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. കൊലപാതകം നടന്ന വീടിന്റെ ഉടമസ്ഥനായിരുന്നു മൊഹീന്ദര്‍ സിംഗ്.റിമ്പാ ഹല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ വധവുമായി ബന്ധപ്പെട്ടാണ്‌ കോലി അറസ്റ്റിലായത്‌.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക