വസുന്ധര രാജെ ലളിത് മോഡിയുടെ ബിസിനസ് പങ്കാളി: കോൺഗ്രസ്
മുന്‍ ഐപിഎൽ കമ്മീഷ്ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം നേരിടുന്ന രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ലളിത് മോഡിയുടെ ബിസിനസ് പങ്കാളിയാണ് വസുന്ധര.
ലളിത് മോഡി വസുന്ധരയുടെ മകന് ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ 13 കോടിരൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം അനുഭവിക്കുന്നത് വസുന്ധര രാജെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ കമ്പനിയായ നിയാന്ത് ഹെറിറ്റേജ് ഹോട്ടൽസ് ലിമിറ്റഡിന്റെ 3,000 ഓഹരികൾ രാജെയുടെ കൈവശമാണ്. ഇതിന്റെയെല്ലാം ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് വസുന്ധര രാജെയാണ്. തെരഞ്ഞെടുപ്പിനു സമർപ്പിച്ച രേഖകളില്‍ ഈ വക കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ഓഹരികൾ മകനും മരുമകളും രാജയ്ക്കു സമ്മാനിച്ചതാണെന്നും ഒന്നും ഒളിക്കാനില്ലാത്തതിനാലാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയതെന്ന് രാജസ്ഥാനിലെ ബിജെപി നേതാക്കൾ പറഞ്ഞു.