മുസഫർ നഗർ കലാപത്തിലെ ഇര ഉത്തർപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി

ശനി, 30 ജനുവരി 2016 (14:47 IST)
2013ല്‍ മുസഫർ നഗറിലുണ്ടായ കലാപത്തെ തുടർന്ന് ഗ്രാമം വിട്ടുപോകേണ്ടിവന്ന 14 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ അമ്പേട്ട ഗ്രാമത്തിലാണ് സംഭവം. മൂന്നു പേർ ചേർന്നാണ് പെൺകുട്ടി‍യെ പീഡിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിൽ മുൻ ഗ്രാമമുഖ്യന്റെ മകനും തിരിച്ചറിയാത്ത മറ്റു രണ്ടുപേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ പേര്  സുൽഫം എന്നാണ്. വീടിന് പുറത്തേക്ക് പോയ പെൺകുട്ടിയെ മൂന്ന് യുവാക്കൾ ചേർന്ന് പീഡിപ്പിക്കുയായിരുന്നു. പെൺകുട്ടിയുടെ സഹോദരനാണ് പൊലീസില്‍ പരാതി നൽകിയത്.

വീടിനു കുറച്ചകലെയായാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പ്രതിഷേധിച്ചതിന് തങ്ങളെ ആക്രമിച്ചതായി പെൺകുട്ടിയുടെ കുടുംബം പരാതി നല്‍കി..  

ഭാഗ്പത് ഗ്രാമത്തിൽ നിന്ന്അമ്പേട്ട ഗ്രാമത്തിലേക്കായിരുന്നു കലാപത്തെ തുടർന്ന് ഈ കുടുംബത്തെ പുനരധിവസിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക