ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കെട്ടിയിട്ട് കവര്‍ച്ച സംഘം യുവതിയെ ബലാത്സംഗം ചെയ്തു

ബുധന്‍, 5 നവം‌ബര്‍ 2014 (14:45 IST)
ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കെട്ടിയിട്ട് യുവതിയെ കവര്‍ച്ചസംഘം ബലാത്സംഗം ചെയ്തതിന്  ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സ്വര്‍ണവും പണവും കൈക്കലാക്കിയ സംഘം പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം വീട്ടില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഘത്തില്‍പ്പെട്ടവരെ പൊലീസ് അറസ്റ്റു ചെയ്തു. ബെന്നാര്‍ ഘട്ട സ്വദേശികളായ വി നന്ദീഷ്, സി അനില്‍കുമാര്‍, സി സുജിത്ത് കുമാര്‍, സൈമണ്‍ എന്നിവരാണ് അറസ്റ്റിലായത്.
 
പ്രതികള്‍ ഈ പ്രദേശത്ത് സമാനരീതിയില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. അര്‍ധരാത്രിയോടെ വീട്ടില്‍ പ്രവേശിച്ച സംഘം പൊലീസാണെന്ന് പരിചയപ്പെടുത്തുകയും ലഹരിവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് ആരായുകയും ചെയ്തു. അമ്മയും ഒമ്പത് വയസുളള കുഞ്ഞും ഉറങ്ങുകയായിരുന്നു. 
 
യുവതിയുടെ ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘം പണവും സ്വര്‍ണവും കൊളളയടിച്ചതിന് ശേഷം അമ്മായിഅമ്മയെയും ഭര്‍ത്താവിനെയും കെട്ടിയിട്ട് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 28 നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നാണക്കേട് ഭയന്ന് കവര്‍ച്ച മാത്രമാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക