ശശികല പുഷ്പ എംപിക്കെതിരെ അടുക്കള സഹായികളായ യുവതികള്‍ പരാതി നല്കി. ഡി എം കെ, എംപിയെ പരസ്യമായി വിമാനത്താവളത്തില്‍ നിന്ന് തല്ലിയതിന് പുറത്താക്കപ്പെട്ട അണ്ണാ ഡി എം കെ പുറത്താക്കിയ പ്രവര്‍ത്തകയാണ് രാജ്യസഭ എം പി കൂടിയായ ശശികല പുഷ്പ.
അടുക്കളസഹായികളായ രണ്ടു യുവതികളാണ് എം പിക്കെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭാനുമതി, ജാന്‍സി റാണി എന്നീ യുവതികളാണ് തൂത്തുക്കുടി പൊലീസില്‍ എം പിക്കെതിരെ പരാതി നല്‍കിയത്. യുവതികളുടെ പരാതിയില്‍ , വീട്ടുജോലിക്കിടെ ശശികല പുഷ്പ എം പി തങ്ങളെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പറയുന്നു.
കൂടാതെ, ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന് മദ്യപിച്ചെത്തി തങ്ങളെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതായും മകന് പ്രദീപ് രാജയും തങ്ങളെ മര്‍ദിച്ചതായും യുവതികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വിശദീകരിച്ചു.