തൊഴിൽ ദുരന്തം; നാട്ടിലേക്കില്ലെന്ന് മലയാളികൾ

ബുധന്‍, 3 ഓഗസ്റ്റ് 2016 (07:17 IST)
സൗദി അറേബ്യയിലും ഒമാനിലും തൊഴിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ഇന്ത്യാക്കാരുടെ ദുരിതം തുടരുകയാണ്. വിവിധ നിര്‍മ്മാണ കമ്പനികളിലെ പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങിയിരിക്കുന്നത്. പല ലേബര്‍ ക്യാമ്പുകളിലും മാസങ്ങളായി ഭക്ഷണം പോലും ലഭ്യമല്ല. പ്രതിസന്ധിയിലായ മലയാളികളെ എക്സിറ്റ് വിസ സംഘടിപ്പിച്ച് നാട്ടിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
 
എന്നാൽ, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് റിയാദില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെങ്കിലും തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടാതെ നാട്ടിലെക്കില്ലെന്ന നിലപാടിലാണ് മലയാളികൾ. മുടങ്ങി കിടക്കുന്ന ശമ്പലവും ആനുകൂല്യങ്ങളും വേണമെന്നാണ് ഇവർ പറയുന്നത്. ഇതു ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്നവർക്ക് ശമ്പളം എങ്ങനെ കിട്ടും എന്നാണിവർ ചോദിക്കുന്നത്. കിട്ടുമെന്നൊരു ഉറപ്പ് ലഭിച്ചാൽ മാത്രമേ നാട്ടിലേക്കുള്ളുവെന്നാണ് ഇവരുടെ നിലപാട്.
 

വെബ്ദുനിയ വായിക്കുക