വികസിത രാജ്യങ്ങളേക്കള്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണല്‍ ഇന്ത്യ മുന്‍പന്തിയിലാണ്. എന്നാല്‍ ആത്മഹത്യാ നിരക്കില്‍ ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത് മലയളികളാണ് എന്ന പറഞ്ഞാല്‍ അല്‍പ്പം കടന്നു പോയെന്ന് തോന്നാം. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികള്‍ക്ക് ചെറുതല്ലാത്ത ഉത്തരവാദിത്തമാണുള്ളത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണെന്നാണ് പഠന്‍ റിപ്പോര്‍ട്ടുകള്‍.
ഒരു ലക്ഷം പേരില്‍ 20.9 ശതമാനം പേര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ദേശീയ ശരാശരി 10.7 ആണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പറയുന്നത്. ഇതേ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ സ്വമേധയാ ജീവന്‍ വെടിയുന്നവരുടെ കനക്കു നോക്കിയാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും.
കേരളത്തിലെ ആത്മഹത്യ നിരക്ക് 25.63 ആണ്.അതായത് ദേശീയ ശരാശരിയെക്കാളും വളരെ ഉയരത്തില്‍.ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് ആത്മഹത്യ കൂടുതലും നടക്കുന്നത്. ഈ പട്ടികയില്‍ ഒന്നാമത് കേരളമാണ്. രണ്ടാം സ്ഥാനത്ത് തമിഴ് നാട് (22.33), ഗോവ(22.12), കര്‍ണാടക(17.91) ആന്ധ്രപ്രദേശ്, തെലങ്കാന(16.89) എന്നിവിടങ്ങളിലും ആത്മഹത്യയുടെ നിരക്ക് കൂടുതലാണ്.
ബീഹാര്‍ (0.97), ഉത്തര്‍പ്രദേശ് (2.55), ദില്ലി (11.9) എന്നിവിടങ്ങളിലാണ് കുറവ് ആത്മഹത്യ രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ ഏറ്റവും കുറവ് ആത്മഹത്യ രേഖപ്പെടുത്തിയത് ബീഹാറിലാണ്. ലോകത്ത് തന്നെ ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്ന രാജ്യമെന്നാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിലയിരുത്തുന്നത്.
വികസിത രാജ്യങ്ങളുമായി താരമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനെക്കാളും അമേരിയ്ക്കയെക്കാളും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ ആത്മഹത്യ. കേരളത്തില്‍ നടക്കുന്നതില്‍ ഭൂരിഭാഗവും കര്‍ഷക ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യയെക്കാള്‍ അധികം നടക്കുന്നത് കര്‍ഷകരല്ലാത്തവരുടെ ആത്മഹത്യയാണ്.