കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് റെയ്‌ഡ് നടത്തിയിട്ടില്ല: രാജ്‌നാഥ് സിംഗ്
ചൊവ്വ, 1 ഡിസംബര്‍ 2015 (15:33 IST)
കേരള ഹൗസ് ക്യാന്റിനില്‍ പശുവിറച്ചി വിളമ്പിയെന്ന പേരിൽ ഡൽഹി പൊലീസ് റെയ്‌ഡ് നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണം സംഘം. കേരള ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ല. ഒരു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കാന്‍ മാത്രമാണ് നടന്നത്. അകത്തകയറി പരിശോധന നടത്തുകയോ മറ്റോ ഡൽഹി പൊലീസ് ചെയ്തിട്ടില്ലെന്നും സംഘം പറഞ്ഞു.
കേരള ഹൗസിലെത്തിയ പൊലീസിന് ഗൂഢലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. പശുവിറച്ചില്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരളാ ഹൗസ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് സംഘം മടങ്ങി. ഇതില്‍ നിയമലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ലോക്‌സഭയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വായിച്ചത്.