കേരള ഹൗസ് കാന്റിനില്‍ പോത്തിറച്ചി വിളമ്പാന്‍ തുടങ്ങി

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (09:16 IST)
രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കേരള ഹൗസ് കാന്റിനില്‍ പോത്തിറച്ചി വിളമ്പാന്‍ തുടങ്ങി. ഇന്നു രാവിലെ മുതലായിരുന്നു കാന്റിനില്‍ പോത്തിറച്ചി പതിവുപോലെ വിളബാന്‍ തുടങ്ങിയത്. വിവാദങ്ങള്‍ക്കിടെ ബീഫ് വില്‍പ്പന ഇന്നു തുടരുമെന്നു കേരള ഹൗസ് അധികൃതര്‍ ചൊവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു.

കേരളാ ഹൗസില്‍ ഗോമാംസം വില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച മുപ്പതോളം പേരടങ്ങിയ ഡല്‍ഹി പൊലീസ് സംഘമാണ് ജീവനക്കാര്‍ നടത്തുന്ന കാന്റീനില്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ വരെ റെയ്‌ഡ് നടത്തുകയും ചെയ്‌തു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു ചെവ്വാഴ്‌ച കാന്റിനില്‍ ബീഫ് വിളമ്പിയിരുന്നില്ല.

തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ കേരള സര്‍ക്കാര്‍ പരാതി നല്‍കി. പ്രതിഷേധം അറിയിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്നുമുതല്‍ പോത്തിറച്ചി വിളമ്പാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക