തന്നെ തൂക്കിലേറ്റാന്‍ രാജ്യസഭയെ വെല്ലുവിളിച്ച് പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലൂടെയാണ് കട്ജു വെല്ലുവിളി നടത്തിയത്. നേരത്തെ മഹാത്മ ഗന്ധിയെ ബ്രിട്ടീഷ് ഏജെന്റെന്ന് കട്ജു വിശേഷിപ്പിച്ചതിനെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് കട്ജുവിന്റെ പോസ്റ്റ്, തനിക്ക് രാജ്യസഭയ്ക്ക് ഒരുപദേശം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.