സൈനികൻ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം; സംഘർഷത്തിൽ മരണം മൂന്നായി

ബുധന്‍, 13 ഏപ്രില്‍ 2016 (11:59 IST)
കാശ്മീരിൽ വിദ്യാർഥിനിയെ സൈനീകൻ മാനഭംഗപ്പെടുത്തിയെന്ന നാട്ടുകാരുടെ ആരോപണത്തെത്തുടർന്ന് നടന്ന സംഘർഷത്തിൽ മരണം മൂന്നായി. സൈനികർക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞതിനെതുടർന്നാണ് സംഘർഷാവസ്ഥ രൂപം കൊണ്ടത്. സൈനീകരുടെ വെടിവെയ്പ്പിനെതുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജാ ബീഗം(54) എന്ന സ്ത്രീയാണ് മരിച്ചത്.
 
സംഭവത്തെക്കുറിച്ചു വിവിധ രാഷ്ട്രീയപാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ടു. വിഘടനവാദികളായ ഹുറിയത് കോൺഫറൻസ് കാശ്മീരിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ശ്രീനഗറിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള ഹന്ദ്വാര പട്ടണത്തില്‍ സംഘർഷത്തെതുടർന്ന് അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 
 
യുവ ക്രിക്കറ്റ് താരവും ഗവൺ‌മെന്റ് ഡിഗ്രി കോളജ് വിദ്യാർഥിയുമായ നയീം കാദിർ ഭട്ട്, മുഹമ്മദ് ഇക്ബാൽ എന്നിവരാണ് സംഘർഷത്തിൽ മരണമടഞ്ഞ മറ്റു രണ്ടു പേർ. ശ്രീനഗർ, പു‌ൽവാന എന്നീ ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. വിശദമായി അന്വേഷണം നടത്തിയതിന് ശേഷം പ്രതികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സൈനീക ഓഫീസർമാർ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക