കാശ്മീർ വെടിവെയ്പ്പ്: പീഡിപ്പിച്ചത് സൈനീകൻ തന്നെ, പൊലീസ് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ കുറ്റക്കാരനാക്കിയതെന്ന് പെൺകുട്ടി

ചൊവ്വ, 17 മെയ് 2016 (10:41 IST)
സൈനീകൻ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് കാശ്മീരിൽ ഉണ്ടായ പ്രക്ഷോഭത്തിൽ പുതിയ വെളിപ്പെടുത്തലുമായി പെൺകുട്ടി രംഗത്ത്. തന്നെ പീഡിപ്പിച്ചത് സൈനീകൻ തന്നെയാണെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് അയൽക്കാരനായ യുവാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും പീഡനത്തിനിരയായ വിദ്യാർത്ഥിനി വ്യക്തമാക്കി.
 
സൈനീകൻ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ഏപ്രിൽ 12നാണ്. സംഭവത്തിൽ പരാതി നൽകാൻ പൊലീസിനെ സമീപിച്ചപ്പോൾ മൊഴി മാറ്റി പറയണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ ഭീഷണിയെ പേടിച്ചാണ് മൊഴി മാറ്റി പറഞ്ഞതെന്നും പെൺകുട്ടി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
 
തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് സൈനീകൻ തന്നെയാണെന്ന് അറിയിച്ച്കൊണ്ട് പെൺകുട്ടിയുടെ മാതാവ് നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് വിദ്യാർത്ഥിനി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പ്രക്ഷോഭം ഉണ്ടാവുകയും വെടിവെയ്പ്പിൽ ആറ് പേർ മരിക്കുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക