കാശ്മീർ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് കൂടുതൽ സൈനീകരെ നിയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചു. 3,600 സൈനികരെയാണ് ഉടന്‍തന്നെ കൂടുതലായി നിയോഗിക്കുക. ശനിയാഴ്ചതന്നെ 12 കമ്പനി അര്‍ധസൈനികരെ അയച്ചു. ഏറ്റുമുട്ടലിൽ ആറുപേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് പലയിടങ്ങളിലും കർഫ്യു ഏർപ്പെടുത്തിയിരുന്നു. സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അതോടെ പ്രതിഷേധവും കല്ലേറും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. എന്നാൽ തന്നെ ആക്രമിച്ചത് സൈനീകനല്ല എന്ന് വ്യക്തമാക്കികൊണ്ട് പെൺകുട്ടി പിന്നീട് രംഗത്ത് വന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരസെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതയോഗമാണ് കൂടുതല്‍ സുരക്ഷാഭടന്മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
വെടിവെപ്പ് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി സംസാരിച്ചതും വടക്കന്‍ മേഖലയുടെ ചമുതലയുള്ള ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍. ഡി.എസ്. ഹൂഡയെ നേരിട്ടുകണ്ടതും അവര്‍ വിശദീകരിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികളെടുക്കുമ്പോള്‍ കഴിയുന്നതും നിയന്ത്രണം പാലിക്കണമെന്ന് സൈനിക കമാന്‍ഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ സിവില്‍ സൊസൈറ്റി പ്രതിനിധികളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.