ജമ്മു കശ്മീരിലെ പ്രളയം ദേശീയ ദുരന്തമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതുവരെ മരിച്ചവരുടെ എണ്ണം 160 കവിഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി സംസ്ഥാനത്തിന് 1000 കോടിയുടെ അധിക ധനസഹായം പ്രഖ്യാപിച്ചു.
കടുത്തപ്രളയത്തില്‍ പാലങ്ങളും റോഡുകളും തകര്‍ന്നതോടെ പലമേഖലകളും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മിക്കയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. 2500ഓളം ഗ്രാമങ്ങളെയാണു പ്രളയംബാധിച്ചിരിക്കുന്നത്. ഇതില്‍ 450 ഗ്രാമങ്ങള്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. ഝലം, സിന്ധ് നദികള്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മണ്ണിടിച്ചിലെത്തുടര്‍ന്നു ജമ്മു - ശ്രീനഗര്‍ ദേശിയ പാത അടച്ചിട്ടിരിക്കുകയാണ്.
ഇതുവരെ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എല്ലായിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അറുപത് വര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
കരസേനയെയും വ്യോമസേനയെയും എന്‍ഡിആര്‍എഫിനെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്നും, ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തരമായി വൈദ്യസഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.