ഇനിയൊരു കാർഗിൽ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി
ഇനിയൊരു കാർഗിൽ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ് പറഞ്ഞു. കാർഗിൽ വിജയ ദിവസിനോട് അനുബന്ധിച്ച്, യുദ്ധത്തിൽ ജീവൻ നഷ്ടമായ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സുസജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ വിജയച്ചതിന്റെ പതിനാറാമത് വാർഷികമാണ് നാളെ നടക്കുന്നത്. പാകിസ്ഥാനുമായി 1999 മേയിൽ ആരംഭിച്ച യുദ്ധം രണ്ട് മാസമാണ് നീണ്ടുനിന്നത്. യുദ്ധത്തിൽ 490 ഓഫീസർമാരേയും പട്ടാളക്കാരേയും ജവാന്മാരേയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.