‘തമിഴ്‌നാടിന് ഒരു മാറ്റവുമില്ല, തന്റെ രാഷ്‌ട്രീയ പ്രവേശനത്തിനു കാരണം അദ്ദേഹം’; തുറന്നു പറഞ്ഞ് കമല്‍‌ഹാസന്‍

തിങ്കള്‍, 25 ജൂണ്‍ 2018 (14:52 IST)
താന്‍ രാഷ്‌ട്രീയത്തില്‍ എത്തുന്നതിന് കാരണക്കാരനായത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍‌ഹാസന്‍.

പല കാര്യങ്ങളിലും സമാനതകള്‍ ഇല്ലെങ്കിലും തന്റെ രാഷ്‌ട്രിയ പ്രവേശനത്തിനു പ്രചോദനമായത് കെജ്‌രിവാളാണ്. തമിഴ്‌നാടിന്റെ മോശം അവസ്ഥയാണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും കമല്‍ പറഞ്ഞു.

തമിഴ്‌നാടിന് മാറ്റം വരണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നു. സംസ്ഥാനത്തിന്  ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. വളരെ നേരത്തെ രാഷ്‌ട്രീയത്തില്‍ ഇറങ്ങേണ്ടതായിരുന്നുവെന്നും ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍