ജുഡീഷ്യറിയിലെ അഴിമതിക്കതിരേ കട്ജു വീണ്ടും വെടി പൊട്ടിച്ചു
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (13:15 IST)
ജുഡീഷ്യറിയുടെ പിന്നാമ്പുറക്കഥകള്‍: വെളിപ്പെടുത്തിക്കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു കട്ജു വീണ്ടും വിവാദവുമായി രംഗത്ത്. ഇത്തവണ അലഹബാദ് ഹൈക്കൊടതിയിലെ ജഡ്ജിമാരുടെ അഴിമതിക്കെതിരേയാണ് കട്ജു രംഗത്ത് വന്നത്. തന്റെ ബ്ലോഗ്ഗ് വഴിയാണ് കട്ജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അലഹബാദ് ഹൈക്കൊടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് അഴിമതിക്കാരായ ജഡ്ജിമാരുടെ വിവരങ്ങള്‍ അന്ന് സുപ്രീകോടതി ചീഫ് ജസ്റ്റിസായ ആര്‍ എസ് ലഹോട്ടിക്ക് കൈമാറിയിട്ടും ഇവരേ ഇംപീച്ച് ചെയ്യാന്‍ തയ്യാറായില്ലെന്നും കട്ജു ആരോപിക്കുന്നു.
നട്പടിയെടുക്കുന്നതിനു പകരം അവരെ പ്രഹസനമായി സ്ഥലം മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഇതിനു കാരണമായി രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ ഉണ്ടാക്കുമെന്നാണ് ലഹോട്ടി ചൂണ്ടിക്കാണിച്ചതെന്നും ബ്ലോഗ്ഗില്‍ കട്ജു വെളിപ്പെടുത്തുന്നു.
നേരത്തേ അലഹബാദിലെ ജഡ്ജുമാരേ കുറിച്ചുള്ള അഴിമതി കണ്ടെത്തി ശേഖരിച്ച തെളിവുകള്‍ മുന്‍ ചീഫ് ജസ്റ്റിസായിരുന്ന് എസ് എച്ച് കപാഡിയയ്ക്കു കൈമാറിയിരുന്നതായും കട്ജു വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജഡ്ജിക്കെതിരെ നടപടിയുണ്ടായില്ല.
മിക്ക ചീഫ് ജസ്റ്റിസുമാരും ജുഡീഷ്യറിയിലെ അഴിമതി മറച്ചുവയ്ക്കുന്നത് ജുഡീഷ്യറിക്ക് ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്നാണേന്നും അഴിമതിയാണൊ അതിന്റെ വെളിപ്പെടുത്തലാണോ ജുഡീഷ്യറിയുടെ ചീത്തപ്പേരിന് കാരണമാകുന്നതെന്നും കട്ജു ബ്ലോഗ്ഗില്‍ ചോദിക്കുന്നു.