ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചുമത്തിയ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എൻ ഐ എയ്ക്ക് വിടണമെന്ന് ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറടക്കമുള്ളവര്‍ക്കെതിരായ ദേശദ്രോഹകേസ് കേസ് അന്വേഷണത്തിന് മേൽനോട്ടം നൽകാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ജെ.എൻ.യുവിലെ അഫ്സൽ ഗുരു അനുസ്മരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നിവയെക്കുറിച്ച് എൻ ഐ എ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ അഭിഭാഷകനായ രഞ്ജന അഗ്നിഹോത്രിയാണ് ഹൈകോടതിയെ സമീപിച്ചത്.