വൈകീട്ട് 3.30നാണ് വി എസിന്‍റെ സന്ദർശനം തീരുമാനിച്ചിരുന്നത്. ജെ എന്‍ യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് വി എസ് സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ എത്തുമെന്ന് അറിച്ചിരുന്നത്. സി പി എം പ്രതിനിധിയായി ജെ എന്‍ യുവില്‍ നടക്കുന്ന പരിപാടിയില്‍ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പങ്കെടുക്കും.