ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ രാജ്യവിരുദ്ധ സമരങ്ങളില്‍ പങ്കാളിയായ മകളെ വെടിവെച്ചു കൊല്ലാന്‍ സി പി ഐ നേതാവ് ഡി രാജ തയ്യാറാകണമെന്ന് ബി ജെ പി ദേശീയ സെക്രട്ടറിയായ എച്ച് രാജ. തന്റെ കുട്ടി ആയിരുന്നു ഇത്തരത്തിലുള്ള രാജ്യവിരുദ്ധപ്രതിഷേധം നടത്തുന്നതെങ്കില്‍ അവരെ വെടിവെച്ചു കൊല്ലുമായിരുന്നെന്നും എച്ച് രാജ പറഞ്ഞു. അതേസമയം, ബി ജെ പി നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ഡി രാജ തയ്യാറായില്ല.