ജെല്ലിക്കെട്ടിന് സുപ്രീംകോടതിയുടെ സ്റ്റേ; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ജയലളിത

ബുധന്‍, 13 ജനുവരി 2016 (09:01 IST)
ജെല്ലിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. രണ്ടു ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ജെല്ലിക്കെട്ടിനു അനുമതി നല്കിയത് സുപ്രീംകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു.
 
സുപ്രീംകോടതിയുടെ നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ഉത്സവം തുടങ്ങുന്നത്.  
 

വെബ്ദുനിയ വായിക്കുക