രാജസ്ഥാനില്‍ വിഷം കലര്‍ന്ന മലിനജലം കുടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. ജംദോളിയില്‍ ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലാണ് വന്‍ ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഭിന്നശേഷി വിഭാഗത്തിന് വേണ്ടിയുള്ള ഈ സ്ഥാപനം സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ്.