ജയലളിതയ്ക്കിത് രണ്ടാം ഊഴം; തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിങ്കള്‍, 23 മെയ് 2016 (11:18 IST)
തമിഴ്നാട് മുഖ്യമന്ത്രിയായി ജെ ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അ ഐ അ ഡി എം കെയുടെ സ്ഥാനാർത്ഥിയായി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ജയലളിതയ്ക്ക് ഇത് രണ്ടാമൂഴമാണ്. എം ജി ആറിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുന്ന അദ്യത്തെയാളാണ് ജയലളിത. ചരിത്രത്തിൽ ആദ്യമായി ഡി എം കെയുടെ ട്രെഷറർ എം കെ സ്റ്റാലിനും ചടങ്ങിൽ പങ്കെടുക്കും.
 
മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുക. പതിമൂന്ന് പുതുമുഖങ്ങൾ ഉൾപ്പെടെ 28 മന്ത്രിമാരും ജയലളിതയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പദവി കൂടാതെ ജയലളിത പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ എന്നിവയും കൈകാര്യം ചെയ്യും. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
 
ജയലളിത ഉള്‍പ്പെടെ നാലു വനിതകളാണ് മന്ത്രിസഭയിലുള്ളത്. മറ്റു മൂന്നുപേരും ഡോക്ടര്‍മാരാണ്. ചെന്നൈ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറായിരുന്ന പി ബെഞ്ചമിന് സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളും മുന്‍ സ്പീക്കര്‍ കൂടിയായ ഡി ജയകുമാറിന് ഫിഷറീസ് വകുപ്പും നല്‍കിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക