ആശുപത്രിയ്ക്ക് മുന്നില്‍ ജയലളിതയ്ക്കായി പൂജകളും പ്രാര്‍ത്ഥനകളുമായി പാര്‍ട്ടി പ്രവര്‍ത്തകരുടേയും അമ്മ ഭക്തരുടേയും തിരക്കാണ്. കുറച്ചുനാള്‍ കൂടി ജയലളിതയ്ക്ക് ചികിത്സ തുടരേണ്ടിവരുമെന്ന ഡോക്ടര്‍മാര്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് അമ്മയ്ക്കായി ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍.