ബംഗാളിൽ ഒന്നിച്ചുനിൽക്കുകയും കേരളത്തിൽ കോൺഗ്രസുമായി പോരടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് തിരഞ്ഞെടുപ്പു റാലികളിൽ സി പി എമ്മിനെ കടന്നാക്രമിക്കാനുള്ള ഏറ്റവും വലിയ ആയുധമായി മമത ഉപയോഗിക്കുന്നത്. ഈ രണ്ടുപാർട്ടികളുടെയും നിലപാടുകൾ സത്യസന്ധമല്ലെന്നും അവിശുദ്ധ കൂട്ടുകെട്ടാണ് ഈ പാർട്ടികൾ തമ്മിലുള്ളതെന്നും മമത ആരോപിച്ചു. ഈ രണ്ടുപാർട്ടികളുടെയും കൂട്ടുകെട്ടിൽ ഇരുപാർട്ടികളിലെയും അണികൾക്കിടയിലും പലതരത്തിലുള്ള എതിർപ്പുമുണ്ട്. ഇത്തരത്തിൽ എതിർപ്പുള്ള അണികളുടെ വോട്ടുകൾ നേടിയെടുക്കുക എന്നതാണ് മമതയുടെ ലക്ഷ്യം.