ജനതാപരിവാര്‍ കളത്തിലിറങ്ങുന്നു, പേര് സമാജ്‌വാദി ജനതാദള്‍

വ്യാഴം, 2 ഏപ്രില്‍ 2015 (08:46 IST)
ജനതാ പരിവാറിലെ ആറു കക്ഷികള്‍ ലയിച്ച് ഒറ്റ രാഷ്ട്രീയ കക്ഷിയാകാനുള്ള നീക്കാങ്ങള്‍ അന്ത്യഘട്ടത്തിലേക്ക് കടക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നയിക്കുന്ന ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, മുലായം സിങ്ങിന്റെ സമാജ്വാദി പാര്‍ട്ടി, ഓം പ്രകാശ് ചൌട്ടാലയുടെ ഐഎന്‍എല്‍ഡി, ദേവെഗൌഡയുടെ ജനതാ ദള്‍ (സെക്യുലര്‍), സമാജ്വാദി ജനതാ പാര്‍ട്ടി എന്നിവയാണ് ലയിക്കുന്ന ആറു കക്ഷികള്‍.

രൂപംകൊള്ളുന്ന പുതിയ പാര്‍ട്ടിയുടെ പേര് സമാജ്വാദി ജനതാ ദള്‍ എന്നോ സമാജ്വാദി ജനതാ പാര്‍ട്ടി എന്നോ ആയിരിക്കും. സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളും ചുവപ്പും പച്ചയുമുള്ള കൊടിയുമായിരിക്കും ഉപയോഗിക്കുക എന്ന് നേതാക്കള്‍ അറിയിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡ്പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. ലയനത്തോടെ പുതിയ പാര്‍ട്ടിയുടെ അംഗബലം ലോക്സഭയില്‍ പതിനഞ്ചും രാജ്യസഭയില്‍ മുപ്പതുമാകും.

നിയമസഭയിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നിന്ന് മത്സരിച്ചതിനെ തുടര്‍ന്ന് ബിജെപിയെ തറപറ്റിക്കാന്‍ കഴിഞ്ഞതാണ് പുതിയ നീക്കത്തിനു പിന്നില്‍. ലയനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട വലിയ രാഷ്ട്രീയ കക്ഷിയാകാന്‍ സാധിക്കുമെന്നാണ് ജനതാ പരിവാര്‍ കക്ഷീകളുടെ കണക്കുകൂട്ടല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക