മോഡിയെ പുകഴ്ത്തിയ ദ്വിവേദിയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം
നരേന്ദ്ര മോഡിയെ പുകഴ്ത്തിയ ജനാര്‍ദന്‍ ദ്വിവേദിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം. ദ്വിവേദിയുടേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും മോഡി ദേശീയതയുടെ പ്രതീകമല്ലെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. ദ്വിവേദിക്കെതിരെ അച്ചടക്ക നടപടി സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രശംസ നടത്തിയിട്ടില്ലെന്നും മോഡി ഇന്ത്യയുടെ പ്രതീകമാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും ദ്വിവേദി പറഞ്ഞു. മോഡിയ്ക്ക് താന്‍ ജനങ്ങളോട് അടുത്തു നില്‍ക്കുന്നയാളാണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ ദേശീയതയുടെ വിജയമാണതെന്നും ജനാര്‍ദന്‍ ദ്വിവേദി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്.