കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി: മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
വ്യാഴം, 3 മാര്‍ച്ച് 2016 (10:28 IST)
കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ പുല്‍വാമയില്‍ ആയിരുന്നു ഏട്ടുമുട്ടല്‍ നടന്നത്. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ബുര്‍ഹന്‍ മുസാഫര്‍, ഇഷാക് അഹമ്മദ്, ആസിഫ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്,.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും പരിശോധന നടത്തുന്നതിനിടെ മൂന്നു പേരും ചേര്‍ന്നു സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തീവ്രവാദികളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് പരിശോധനക്കെത്തിയ സൈന്യത്തിനു നേരെ സമീപ വാസികള്‍ കല്ലെറിഞ്ഞു ഓടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.