ജെ എന്‍ യു സംഭവം: കനയ്യ കുമാറിനെ പാട്യാല ഹൌസ് കോടതിയില്‍ നിന്നും പുറത്തെത്തിച്ചത് വേഷപ്രച്ഛന്നനാക്കി

ബുധന്‍, 2 മാര്‍ച്ച് 2016 (14:47 IST)
ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ പാട്യാല ഹൌസ് കോടതിയില്‍ നിന്നും ഡല്‍ഹി പൊലീസ് പുറത്തെത്തിച്ചത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ച്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഫോട്ടൊ ഉള്‍പ്പെടെയുള്ള ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

അക്രമണ സാഹചര്യം കണക്കിലെടുത്താണ് കോടതിയില്‍ നിന്നും പുറത്തേക്കു കൊണ്ടു വരുമ്പോള്‍ പൊലീസ് ഈ വേഷം ധരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 17നു പാട്യാല ഹൌസ് കോടതിയില്‍ കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കോടതി വളപ്പില്‍ വച്ച് അദ്ദേഹത്തിനെതിരെ ഒരു സംഘം അഭിഭാഷകര്‍ ക്രൂരമായ അക്രമണം നടത്തിയിരുന്നു. ഇതു മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു മുന്‍ കരുതലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഹെല്‍മറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിപ്പിച്ച് ആന്റി റയറ്റ് സെല്‍ അംഗം എന്ന വ്യാജേനയാണ് കനയ്യയെ പുറത്തു കടത്തിയത്. എന്നാല്‍ കോടതി വളപ്പില്‍ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടും ആ അഭിഭാഷകര്‍ക്കെതിരെ ഇതുവരെയും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു കനയ്യയെ ഇത്തരത്തില്‍ പുറത്തു കടത്താന്‍ പൊലീസ് തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക