എഴുപത്തിരണ്ടാം വയസ്സിൽ അമ്മയായത് തെറ്റോ ? അസാൻമാർഗ്ഗീകമായ പ്രവൃത്തിയെന്ന് ഡോക്ടർമാർ

വ്യാഴം, 12 മെയ് 2016 (14:24 IST)
വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അമ്മയായതിന്റെ സന്തോഷം ആഘോഷമാക്കാനൊരുങ്ങുന്ന ദമ്പതികൾക്കെതിരെ ഡോക്ടർമാർ രംഗത്ത്. പഞ്ചാബിലെ മൊഹിന്ദർ സിങ്ങ് - ദൽജിർ കൗർ ദമ്പതികൾക്കാണ് ഐ വി എഫ് ചികിത്സയിലൂടെ ഏപ്രിൽ 19ന് കുഞ്ഞുണ്ടായത്. ബംഗളൂരുവിലെ ഐ വി എഫ് വിദഗ്ധരും ഗൈനക്കോളജിസ്റ്റുമാണ് സംഭവത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 
 
എഴുപത്തിരണ്ടാം വയസ്സിൽ നടന്ന സംഭവം അസാന്മാർഗ്ഗീകമായ പ്രവൃത്തിയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ രജിസ്ട്രിയുടെ നിയമ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളുടെ വയസ്സ് തമ്മിൽ കൂട്ടിയാൽ 100 ലഭിക്കുന്നത് വരെ മാത്രമേ ഐ വി എഫ് ചികിത്സയിലൂടെ കുഞ്ഞിന് സ്വന്തമാക്കാൻ കഴിയൂ. എന്നാൽ മൊഹിന്ദർ സിങ്ങ്ന് 79 ഉം ഭാര്യയ്ക്ക് 72ഉം വയസ്സാണ്. ഇവരുടെ പ്രായം കൂട്ടുമ്പോൾ ലഭിക്കുന്നത് ഏകദേശം 150 വർഷമാണ് എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
 
അതോടൊപ്പം, 20 വർഷം മുൻപ് ആർത്തവവിരാമം സംഭവിച്ച ഒരു സ്തീക്ക് അവരുടെ അണ്ഡം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. 78 - 79 പ്രായമുള്ള പുരുഷന് സന്താന ഉത്പാദനത്തിനുള്ള കഴിവ് ഉണ്ടാകില്ല എന്നും അതിനാൽ ഏത് പ്രായത്തിലും ആർക്ക് വേണമെങ്കിലും കുഞ്ഞ് ഉണ്ടാകുമെന്ന തെറ്റായ സന്ദേശമാണ് ദമ്പതികൾ പ്രചരിപ്പിച്ചിരിക്കുന്നതെന്നും ഐ എസ് എ ആറിന്റെ മുൻ പ്രസിഡന്റ് ഡോക്ടർ ബീന വസൻ പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക