ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണെന്ന് ജ്യോതിഷിയുടെ പ്രവചനം; ഗർഭിണിയായ യുവതിയുടെ വയറ്റിൽ ഭർതൃവീട്ടുകാർ ആസിഡ് ഒഴിച്ചു - ദൃശ്യങ്ങള്‍

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (13:40 IST)
ഗർഭിണിയായ യുവതിയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് പരുക്കേല്‍പ്പിച്ച ഭർതൃവീട്ടുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ്. കഴിഞ്ഞ മാസം 19നാണു സംഭവം നടന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂരിലുള്ള ഗിരിജ എന്ന യുവതിയെയാണ് ആസിഡ് ആക്രമണത്തില്‍ മുപ്പതു ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  
 
ഒന്നര വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ് ഗിരിജ. ഇവര്‍ രണ്ടാമതും ഗര്‍ഭം ധരിച്ചു. എന്നാല്‍ ഗിരിജക്ക് ജനിക്കാന്‍ പോകുന്നത് പെൺകുട്ടിയാണെന്നു ഒരു ജ്യോതിഷി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഗർഭിണിയായ യുവതിയുടെ 
വയറില്‍ അമ്മായിയമ്മയും ഭർതൃസഹോദരിയും ആഡിഡ് ഒഴിച്ചത്. സംഭവത്തില്‍ ഗിരിജയുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക