ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണത്തിന് ഐ‌എസ്‌ആര്‍‌ഒ

വ്യാഴം, 9 ജൂലൈ 2015 (16:04 IST)
ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുടെ കൗണ്ട്ഡൗണ്‍ തുടങ്ങി. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9.58നാണ് ഉപഗ്രഹ വിക്ഷേപണം. 62.5 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 07.28ന് തുടങ്ങി.

ഐ‌എസ്‌ആര്‍‌ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണ് വെള്ളിയാഴ്ച നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി-സി 28 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കും. പിഎസ്എല്‍വിയുടെ മുപ്പതാം ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രിട്ടന്റെ മൂന്ന് ഡി.എം.സി 3 (ഡി.എം.സി 3-1,ഡി.എം.സി 3-2,ഡി.എം.സി 3-3) ഉപഗ്രഹങ്ങളും സി.ബി.എന്‍.ടി-1, ഡി-ഓര്‍ബിറ്റ് സെയില്‍ എന്നീ രണ്ട് സഹായക ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.

1440 കിലോ ഭാരമാണ് പി‌എസ്‌എല്‍‌വി ബഹിരാകാശത്തെത്തിക്കുക. 447 കിലോ ഭാരമുള്ളവയാണ് ഓരോ ഉപഗ്രങ്ങളും. ഭൂമിയിലെ ലക്ഷ്യ സ്ഥാനങ്ങളുടെ നീരീക്ഷണമാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. ദുരന്ത മുന്നറിയിപ്പും ഇത് വഴി ലഭിക്കും. ബ്രിട്ടന്റെ ഡിഎംഎസ് ഇന്‍റനാഷണല്‍ ഇമേജുമായി കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് വിദേശ ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക