ഐഎസിന്റെ ഒൻപത് പ്രവർത്തകർ ഇന്ത്യയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (10:43 IST)
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ഒൻപത് സജീവ പ്രവർത്തകർ ഇന്ത്യയിലുണ്ടെന്ന് പിടിയിലായ ഐഎസ് പ്രവര്‍ത്തക അഫ്ഷ ജബീൻ എന്ന നിക്കോൾ നിക്കി ജോസഫ്. ഇവരില്‍ രണ്ടു പേര്‍ മുംബൈയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഹൈദരാബാദ്, ബംഗളൂരു, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം, അഫ്ഷ ജബീന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമല്ലെന്ന് ഇന്റലിജൻസ് അറിയിച്ചു. ഇന്ത്യയിലുള്ള ഐഎസ് പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ഐ ബി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും ഐഎസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. സോഷ്യല്‍മീഡിയവഴി ചെറുപ്പക്കാരെ ആകർഷിച്ച് ഐഎസിൽ ചേർത്തുവെന്നതാണു ഇവര്‍ക്കെതിരെയുള്ള കുറ്റം. ഐഎസ് ബന്ധം സംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അഫ്ഷയെയും ഭർത്താവ് ദേവേന്ദർ ബത്ര എന്ന മുസ്തഫയെയും മൂന്നു പെൺമക്കളെയുമാണ് യുഎഇ നാടുകടത്തിയത്.