ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകുന്ന ഇന്ത്യാക്കാരുടെ എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. 17 ചെറുപ്പക്കാർ സംഘടനയിലേക്കോ ഇതേ ആവശ്യത്തിനായി സിറിയ -ഇറാഖ് മേഖലയിലേക്കോ പോയെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ മുജാഹിദിന്റെ 12ഓളം പേരും ഐസിസിൽ ചേർന്നു. 22 പേരെ തിരികെയെത്തിച്ചതായി പോലീസ് അവകാശപ്പെടുന്നുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ആക്രമണ ലക്ഷ്യങ്ങളില്‍ ഇന്ത്യയുമുള്ളതിനാല്‍ ഈ റിപ്പോര്‍ട്ട് ഗൌരവമായി പരിഗാനിക്കേണ്ടിവരും.