മുംബൈയില്‍ നിന്ന് ദമ്പതികളടക്കം അഞ്ചുപേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. അഷ്ഫാഖ് അഹമ്മദ്, ഇയാളുടെ ഭാര്യ, കുഞ്ഞ്, ബന്ധുവായ മൊഹമ്മദ് സിറാജ്, ഇജാസ് റഹ്മാന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് രാജ്യംവിട്ടത്.
അവന്റെ വസ്ത്രധാരണരീതി മാറിയെന്നും താടി നീട്ടി വളര്‍ത്താന്‍ തുടങ്ങിയെന്നും പെട്ടെന്നുണ്ടായ ഈ മാറ്റങ്ങള്‍ കുടുംബത്തെ ആശങ്കയിലാഴ്ത്തിയെന്നും മജീദ് വ്യക്തമാക്കി. കൂടാതെ മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഒരു സ്കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്ല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ എന്നിവരാണ് തന്റെ മകനെ ഐഎസില്‍ ചേര്‍ത്തതെന്ന് മജീദ് പരാതിയില്‍ വ്യക്തമാക്കി.