ആത്മഹത്യാശ്രമക്കേസ്; ഇറോം ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു

ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:52 IST)
ഇറോം ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാശ്രമക്കേസിലാണ് ശര്‍മിളയ്ക്ക് കോടതി ജാമ്യം അനുവധിച്ചത്. കോടതിയില്‍ നിന്ന് ശര്‍മിളയെ തിരികെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ അവരെ മോചിപ്പിച്ചേക്കുമെന്നാണ് വിവരങ്ങള്‍.
 
കോടതിപരിസരത്ത് സംഘര്‍ഷമുണ്ടായതിനെ തുടർന്ന് ശര്‍മിള ഇന്ന് മാധ്യമങ്ങളെ കണ്ടില്ല. ഇംഫാലിലെ കോടതിയിലാണ് ശര്‍മിള സമരം പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. കൂടാതെ സമരത്തെ ആത്മഹത്യാശ്രമമായി കാണരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ ശ്രമത്തിന് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യ വ്യവസ്ഥയോടെ മാത്രമേ മോചിപ്പിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. 
 
അതേസമയം ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെ സമരം നടത്തി പിന്നീട് രാഷ്ട്രീയത്തിലെത്തിയ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമരം അവസാനിപ്പിച്ചാല്‍ ഇറോം ശര്‍മിളയുടെയും ഗതിയും ഇതുതന്നെയാകുമെന്നും ശര്‍മിളയുടെ ജീവനു ഭീഷണിയുണ്ടെന്നും അതിനാല്‍ ഉടന്‍ മോചനം നേടാന്‍ സാധ്യതയില്ലെന്നും അടുത്ത സുഹൃത്തും ഹ്യൂമണ്‍ റൈറ്റ്‌സ് അലേര്‍ട്ട് ചെയര്‍മാനുമായ ബബ്‌ലു ലോയി ടോങ്ബാം പറഞ്ഞിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക