ഐപിഎല്ലില്‍ വാതുവയ്പ്പെന്ന് സംശയം, മൂന്ന് നഗരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
ഐപിഎല്‍ എട്ടാം സീസണ്‍ മത്സരം സമാപനത്തിലേക്ക് കടക്കവേ വാതുവയ്പ് മുറുകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ, ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അഞ്ചു പേരെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രണ്ടു പേരെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയിരുന്നു. റെയ്ഡ് തുടര്‍ ദിവസങ്ങളിലും നടന്നേക്കുമെന്നാണ് സൂചന. ഈ സീസണിലെ ഓരോ മത്സരത്തിലും 600 കോടി മുതല്‍ 800 കോടി വരെ രൂപയുടെ വാതുവയ്പ് നടക്കുന്നുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരം.